Rasmalayi | രസ്മലായി – Medhini Krishnan | മേദിനി കൃഷ്ണൻ – Novel
മായാജാലത്തിന്റെ കൈ പിടിച്ചു മാന്ത്രികമധുരത്തിന്റെ രുചി നുകർന്ന് മായക്കാഴ്ചകളിലേക്ക് യാത്രയാവുമ്പോൾ നിങ്ങൾ എത്തി നിൽക്കുന്നത് രസ്മലായിലാണ്. രസ്മലായി… അത് മായാജാലക്കാരുടെ നാടാണ്. ഒരു മാന്ത്രികമധുരത്തിന്റെ പേരും. പാലും, ഏലക്കയും, കുങ്കുമപ്പൂവും, പഞ്ചസാരയും ചേർത്ത് തിളപ്പിച്ച് കുറുക്കിയ മലായിലേക്ക് പതിഞ്ഞ പനീർ കട്ടകൾ ചേർത്ത് തയ്യാറാക്കുന്ന മനോഹരമധുരം… മേലെ വിതറിയ ബദാം, പിസ്ത, കുങ്കുമപ്പൂക്കൾ. രസ്മലായി തെരുവിൽ ചേതന്റെ മായാ ജാലത്തിൽ ഛായാദേവി അകപ്പെടുമ്പോൾ തിരിച്ചിറങ്ങാൻ കഴിയാത്ത ഒരു കാലത്തിന്റെ, സമയത്തിന്റെ പടിക്കെട്ടിൽ നിന്നു തിരിയുമ്പോൾ രസ്മലായി മധുരമല്ല… പക, വാശി, പ്രതികാരം, പ്രണയം, കാമം… ചേരുവകൾ മാറി തുടങ്ങും. രുചിയും. രസ്മലായിയുടെ ആദ്യപടിയിലേക്ക് കാലെടുത്തു വയ്ക്കുന്ന ഓരോ വായനക്കാരനും തിരിച്ചിറങ്ങാനുള്ള വഴി ആ കഥയിലെവിടെയോ നഷ്ടപ്പെടാം… മലയാളനോവൽ ഇത് വരെ ആവിഷ്കരിക്കാത്ത ഒരു പ്രമേയത്തിന്റെ, ഭാഷയുടെ മാന്ത്രികതയാണ് രസ്മലായി. ഈ കഥയിൽ ചരിത്രവും, കഥകളും, മിത്തുകളും ലയിച്ചു കിടക്കുന്നു. കഥയുടെ അത്യപൂർവ്വമായ ഒരു സൗന്ദര്യശില്പം… അതാണ് രസ്മലായി.
ORDER NOW !
Price : 450 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews
There are no reviews yet.