Udalazhaki (Khandakavyam) | ഉടലഴകി – Lakshmi S Bose | ലക്ഷ്മി എസ്. ബോസ്
ഞാൻ മുമ്പ് കേട്ടിട്ടേയില്ലാത്ത ഈ കഥ ഒരു കഥ മാത്രമായല്ല എന്നെ ആകർഷിച്ചത്. കഥയിൽ വ്യാമുഗ്‌ധമായിപ്പോകുന്ന ആസ്വാദകമനസ്സിനെക്കുറിച്ചുള്ള ഒരു കൃതിയായാണ് ഞാനിതു വായിച്ചത്. വാഹകി പറഞ്ഞ കഥ കേട്ട് വ്യാമുഗ്ദ്ധനായി കൃഷ്ണൻ അമ്പാടിയിൽനിന്നു മാഞ്ഞ് കഥയിലെ പൂമരക്കൊമ്പിലൊരു കായാമ്പൂവായി മാറുകയാണ്. കഥയിൽ എന്നല്ല ഏതു കലയിലും മുഴുകുമ്പോൾ ആസ്വാദകനു വന്നുചേരുന്ന പരി ണാമമാണിത്. സങ്കല്പശക്തികൊണ്ടാണ് ഏതു കഥയും എന്ന പോലെ ഏതു പ്രണയവും സഫലമാകുന്നത് എന്നതാണ് ഈ കവിത എനിക്കു തന്ന ഫലശ്രുതി. സങ്കല്പശക്‌തിയിലൂടെ പൂവായും കിളിയായും നക്ഷത്രമായും മാറാൻ കഴിയുന്ന മന സ്സിന് ഏതു സങ്കടവും നിവൃത്തിക്കാനും ഏതു പ്രണയവും സഫലമാക്കാനുമാവും എന്ന് ഈ ദീർഘകാവ്യം എന്നെ അനു ഭവിപ്പിച്ചു.
–പി.രാമൻ
ORDER NOW !
Price : 125 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews
There are no reviews yet.