മനസ്സ് ഒരു പ്രഭാസം സ്‌കൂള്‍തലം തൊട്ടുതന്നെ കുട്ടികള്‍ പഠിക്കുന്നതാണ്, മനുഷ്യന്റെ ശരീരശാസ്ത്രം. എന്നാല്‍ മനസ് എന്ന വിഷയവുമായി ബന്ധപ്പെട്ട വിജ്ഞാനം താരതമ്യേന ഇല്ല എന്നുതന്നെ പറയാം. മനുഷ്യമനസ്സ് എന്നത് എന്താണ്, അത് എങ്ങനെ പെരുമാറുന്നു, പ്രതികരിക്കുന്നു എന്നീ വിഷയങ്ങളിലെങ്കിലും പ്രാഥമികമായ അറിവുകള്‍ കുട്ടികള്‍ക്ക് ഉണ്ടാവേണ്ടത് പ്രധാനമാണ്. നിര്‍ഭാഗ്യവശാല്‍ ‘മനശ്ശാസ്ത്രജ്ഞനോട് ചോദിക്കാം’ തുടങ്ങിയ പത്രമാസിക പംക്തികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു, മനസ്സുമായി ബന്ധപ്പെട്ട നമ്മുടെ സാമാന്യവിജ്ഞാനം. അവ വല്ലപ്പോഴുമെങ്കിലും അന്ധവിശ്വസത്തിന്റെ തലത്തില്‍ വ്യാപാരിക്കുന്നവയുമായിരിക്കും.
Reviews
There are no reviews yet.