350.00

Arangil Vidarnna Jeevitham

അരങ്ങിൽ വിടർന്ന ജീവിതം

ISBN
: 9789395338356
First Published Year
: 2023
Pages
: 227
Compare
Share

Meet The Author

Arangil Vidarnna Jeevitham / അരങ്ങിൽ വിടർന്ന ജീവിതം | – BY Chandran Rajaveedhi / ചന്ദ്രൻ രാജവീഥി

കോവിഡ് മഹാമാരി. മനുഷ്യജീവിതത്തിൻ്റെ സർവ്വതലങ്ങളെയും ആഴത്തിൽ സ്പർശിച്ച മഹാ സംഭവം. തത്വചിന്തകരുടെ പരിഗണനാവിഷയങ്ങൾ മാത്രമായിരുന്ന അസ്തിത്വചിന്തകൾ സകലർക്കും പ്രാപ്യമായി. അനുഭവങ്ങളായി. വെളിപാടിൻ്റെ തെളിമയോടെ ജീവിതം ഇത്രയും പ്രിയപ്പെട്ടതായി മാറിയ ഒരു കാലം വേറെയില്ല. നശ്വരത തൊലിയിൽ തൊടുന്ന അത്രയും അടുത്ത്! പുറം കൊട്ടിയടച്ചപ്പോൾ തുറക്കലുകളെല്ലാം അകത്തേക്കായി. സഞ്ചാരങ്ങളും. ഓർമ്മകൾക്കും അനുഭവങ്ങൾക്കും അലൗകികമായ തിളക്കം. മുറുകെ പിടിക്കാൻ മറ്റൊന്നു മുണ്ടായിരുന്നില്ല. ‘പിന്നിട്ട ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കൂഎന്ന ഉൾവിളി ഗ്രന്ഥ കാരനും കേട്ടു. അതിൻ്റെ ഉല്പന്നമാണ്അരങ്ങിൽ വിടർന്ന ജീവിതം! ജീവിതത്തിലെ മറ്റെല്ലാ നട്ടംതിരിയലുകൾക്കിടയിലും, നാടക അരങ്ങിനെ ചേർത്തുനിർത്തിയ ഒരു കലാകാരൻന്റെ അനുഭവസാക്ഷ്യങ്ങൾ മുമ്പിലിരിക്കുന്ന ആളോട് വർത്തമാനം പറയുന്ന എഴുത്ത് ഭാഷ അനൗപചാരികം. അനായാസം അറിയപ്പെടാതെ പോകുമായിരുന്ന നാട്ടുമ്പുറ നാടകസംഘ ങ്ങൾ. ചെന്നൈ കൂട്ടായ്മകൾ കാട്ടൂർ നാടകക്യാമ്പ്, കളിയരങ്ങ്അവർ നടത്തിയ ശ്രമ ങ്ങളും പാഴ്ശ്രമങ്ങളും എല്ലാത്തിനും നിറസാന്നിദ്ധ്യമായി ജോസ് ചിറമ്മലും. നാട് നീളെ നാടകം വിതച്ചു നടന്ന ജോസാണ്, ഒരു തരത്തിൽ നോക്കിയാൽ, പുസ്തകത്തിന്ഉത്തര വാദി! നടനും സംഘാടകനുമായ ചന്ദ്രൻ രാജവീഥിയുടെ, നാടകവേദിയുമായി ബന്ധപ്പെട്ട അനുഭവക്കുറിപ്പുകളടങ്ങുന്ന പുസ്തകം ഒരു നല്ല വായനാനുഭവമായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.

ഡോ.കെ.ഗോപിനാഥൻ

ORDER NOW !

Price : 350 Rs

Reviews

There are no reviews yet.

Be the first to review “Arangil Vidarnna Jeevitham”

Your email address will not be published. Required fields are marked *