കന്നിക്കൊയ്ത്ത്
ഒരു ശില്പത്തിൽ തന്നെ നിരവധി ശില്പങ്ങൾ പണിയുന്ന ദക്ഷിണേന്ത്യൻ വാസ്തു ശില്പരീതിയെ അനുസ്മരിപ്പിക്കുന്നതാണ് വൈലോപ്പിള്ളിയുടെ കാവ്യകല. തന്റെ സമകാലികരായ കവികളെല്ലാം ജീവിതത്തിന്റെ പുറംമിനുപ്പുകളെ കണ്ട് ആനന്ദിച്ചപ്പോൾ ഈ കവി എല്ലാ ജീവിതഭാവങ്ങളിലും വിരുദ്ധഭാ വങ്ങളുടെ വാസ്തവം ദർശിച്ചു. സ്നേഹ ത്തിൽ പടർന്നുകിടക്കുന്ന വെറുപ്പിനെ, വെറു പ്പിന്റെ അന്തർഗതമായ സ്നേഹത്തെ എല്ലാം ജ്ഞാനിയായ ഒരു കവിക്കുമാത്രം സാദ്ധ്യ മാവുന്ന വിധം അദ്ദേഹം ആവിഷ്കരിച്ചു. മല യാളിയുടെ നിത്യഗദ്ഗദമായ മാമ്പഴം, മല യാളകവിതയെ കാളിദാസകവിതയുടെ അപാ രമായ ഉയരത്തിനു സമാനമായ ഔന്നത്യത്തി ലെത്തിച്ച സഹ്യന്റെ മകൻ, തുടങ്ങി പതി നേഴു കവിതകളടങ്ങിയ ഈ സമാഹാരം ഓരോ മലയാളിക്കും സ്വന്തം നാടിന്റെ കവിത യായി ലോകത്തിനുമുമ്പിൽ ഉയർത്തിപ്പി ടിക്കാം. തീർച്ച.
ലോകാഭിമുഖമായി മുന്നേറുമ്പോഴും പ്രേമയങ്ങൾ കൊണ്ട് കേരളീയ ഗ്രാമജീവിതത്തിന്റെ ഈർപ്പത്തിൽ തൊട്ടുനിൽക്കുന്ന വൈലോപ്പിള്ളി കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം.
Reviews
There are no reviews yet.