Kazhunnu | കഴുന്ന് – Pearly Jose | പേളിജോസ് – Stories
‘കഴുന്ന്‘ ഒരു കഥയെന്നതിലുപരി ഒരു സംസ്‌കാരത്തിന്റെ ആവിഷ്‌കാരമാണ്. കാലങ്ങളായി തുടരുന്ന ആചാരങ്ങളും അവ സൃഷ്ടിച്ച പ്രതിലോമഫലങ്ങളും ഈ നോവൽ സൂക്ഷ്‌മമായി തുറന്നുകാട്ടുന്നു. തെക്കൻ തിരുവിതാംകൂറിലെ ഒരു നസ്രാ ണിത്തറവാടിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ വിരിയുന്നത്.
പെൺകുട്ടികളുടെ ഭാവിയെ കുറിച്ചുള്ള തീരുമാനങ്ങൾ ഏറ്റെടുക്കാൻ ഇഷ്ടപ്പെ ടുന്ന കാരണവർ, അവരുടെ ജീവിതത്തിലെ വേദനകളിലും കടുത്ത അനുഭവങ്ങളി ലും ഒപ്പമുണ്ടാകാറില്ല. തറവാടിൻന്റെ സമ്പന്നത പെൺമക്കൾക്ക് അവകാശപ്പെട്ടതല്ലെ ന്ന വിശ്വാസം ഇന്നും പല ഗ്രാമപ്രദേശങ്ങളിലും മാറ്റമില്ലാതെ നിലനിൽക്കുന്നു. കരു തൽ എന്നത് പണവുമായി ബന്ധിപ്പിക്കാത്ത ഒരു മനോഭാവമായി, തലമുറകളിലൂടെ ചോദ്യം ചെയ്യപ്പെടാതെ തുടരുന്ന യാഥാർത്ഥ്യവും ഈ കൃതിയിൽ പ്രതിഫലിക്കുന്നു.
എട്ട് മക്കളുടെ ഇടയിൽ വളർന്നിട്ടും, ഒടുവിൽ ജീവിതത്തെ ഏകയായി നേരി ടേണ്ടി വരുന്ന അമ്മിണി എന്ന സ്ത്രീയാണ് കഴുന്നിന്റെ ആത്മാവ്. അവളുടെ ജീവി തയാത്രയിലൂടെ ഒരു കുടുംബത്തിന്റെയും ഒരു സമൂഹത്തിന്റെയും സംസ്‌കാരത്തി ന്റേയും ആന്തരിക സത്യങ്ങൾ ഈ നോവൽ വെളിപ്പെടുത്തുന്നു.
ORDER NOW !
Price : 175 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews
There are no reviews yet.