₹250.00

Mukkuthiyile Nakshathram

മൂക്കുത്തിയിലെ നക്ഷത്രം

(1 customer review)
ISBN
: 9789347529184
First Published Year
: 2026
Compare
Share

Meet The Author

Mukkuthiyile Nakshathram | മൂക്കുത്തിയിലെ നക്ഷത്രം – Shyni Das Attingal | ഷൈനിദാസ് ആറ്റിങ്ങൽ

ആത്മീയ പ്രണയത്താൽ അന്തർലീനം ചെയ്യപ്പെട്ട് പ്രപഞ്ചത്തിന്റെ അനന്തതയിലേക്ക് നീളുന്ന പരമാനന്ദം കണ്ടെത്താൻ കഴിയുമെന്ന തലത്തിലേക്ക് എത്തിപ്പെട്ട രണ്ടാത്മാക്കൾ…’അവിഹിതം‘ എന്ന ചട്ടക്കൂടിനുള്ളിൽ നിന്നുരുകി ആത്മാഭിമാനം വ്രണപ്പെട്ട ഒരുവളുടെ സ്വയം പുതുക്കലിനുള്ള വഴിതേടിയുള്ള യാത്ര. വ്യത്യസ്‌ത ജാതിമത പ്രണയത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചറിയാതെ പാർശ്വവൽക്കരിക്കപ്പെട്ട സമുദായ യുവാവിനെ പ്രണയിച്ചതിന് സ്വന്തം ജീവൻതന്നെ ബലികൊടുത്ത ആത്മാവിന്റെ നിഗൂഢതകൾ ഉള്ളിൽ ഒളിപ്പിച്ചുകൊണ്ട് പുറമേ ശാന്തമായ ഹൈമാവതിക്കുളം ഭീതി യിൽ നിന്ന് മാത്രമല്ല വിശ്വാസങ്ങൾ ഉടലെടുക്കുന്നത് എന്ന തിരിച്ചറിവുകൾ. മനസ്സും, ശരീരവും, ആത്മാവുമൊക്കെ വിശുദ്ധീകരിക്കപ്പെട്ട് ഒടുവിൽ പ്രണയത്തിന്റെ വേരു കൾ ആത്മനിർവൃതിയുടെ ആഴങ്ങൾ തേടുന്ന ബന്ധങ്ങൾ… മാംസനിബദ്ധമല്ല രാഗം എന്നിരിക്കിലും ലൗകികതയെ നിരാകരിക്കയല്ല; ലൗകികതയുടെയും, ആത്മീയതയു ടെയും ലയനത്തിലാണ് ജീവിതസാരം എന്ന് വിളിച്ചോതുന്ന സന്ദർഭങ്ങൾ…

ഒരു വ്യാഴവട്ടക്കാലത്തിന് ശേഷമുള്ള അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് ഡിപ്പാർട്ട്‌മെന്റിലെ പഴയ കൂട്ടുകാരുടെ റീയൂണിയൻ ആസ്‌പദമാക്കിയ കാമ്പസ് സ്റ്റോറി

ORDER NOW !

Price :  250 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

1 review for Mukkuthiyile Nakshathram

  1. Sandhya Vijay –

    പ്രണയത്തിന്റെ തീവ്രതയും ആർദ്രതയും വരികളിൽ കോർത്തുവെച്ച മനോഹരമായ ഒരു നോവൽ. വായനക്കാരുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഒത്തിരി പ്രണയമുഹൂർത്തങ്ങൾ ഈ കൃതി സമ്മാനിക്കട്ടെ.
    പ്രണയത്തിന്റെ തിളക്കം ചാർത്തിയ ‘മൂക്കുത്തിയിലെ നക്ഷത്രം’ എന്ന ഈ നോവൽ വായനക്കാർക്ക് പുതിയൊരു അനുഭവമായിരിക്കും. സ്നേഹത്തിന്റെയും കാത്തിരിപ്പിന്റെയും സുന്ദരമായ നിമിഷങ്ങൾ കോർത്തുവെച്ച ഈ കൃതി വൻ വിജയമാകട്ടെ എന്ന് ഹൃദയം നിറഞ്ഞ് ആശംസിക്കുന്നു.”
    വരികൾക്കിടയിലെ പ്രണയത്തെ തേടി വായനക്കാർ ഈ താളുകളിലേക്ക് ഒഴുകിയെത്തട്ടെ എന്ന് ആഗ്രഹിക്കുന്നു. “വായനക്കാരുടെ മനസ്സിൽ ഈ കഥയും കഥാപാത്രങ്ങളും എന്നും നിലനിൽക്കട്ടെ.
    എഴുത്തുകാരി ഷൈനി ദാസിന് എല്ലാവിധ ആശംസകളും!”

    സ്‌നേഹപൂർവം
    സന്ധ്യ വിജയ്

Add a review

Your email address will not be published. Required fields are marked *