Odukkam | ഒടുക്കം – Sujatha Thankam | സുജാത തങ്കം
‘ആരാണു ഞാനെ‘ന്ന അന്വേഷണത്തിൽ തുടങ്ങി, ഒടുക്കം, അതു ‘ഞാൻ‘ എന്നു ഉറക്കെ പ്രഘോഷിക്കുന്നിടം വരെ, ശിഖണ്ഡിനിയുടെ ഇതുവരെ എവിടെയും രേഖപ്പെടുത്താതെ പോയ ജീവിതഗതികളിലൂടെ ഒരു സഞ്ചാരം.
ജീവിക്കാനുള്ള അവകാശം നേടിയെടുക്കാനുള്ള തൃഷ്ണയോടെ, അതു നിഷേ ധിക്കപ്പെടുന്നതിൻ്റെ അമർഷത്തോടെ, ഒരേ യുദ്ധം എനിയ്ക്കും നിനക്കും–എന്ന് ശിഖണ്ഡിനി പൊരുതാനിറങ്ങുന്നത് ശബ്ദിയ്ക്കാനുള്ള അവസരം നിഷേധിക്ക പ്പെട്ട അംബയ്ക്കും, ഭിക്ഷയായി വീതിയ്ക്കപ്പെടുമ്പോഴും, പ്രതിരോധിക്കാനാവാതെ നിസ്സഹായമാവുന്ന കൃഷ്ണയ്ക്കും, പ്രകടമാവാൻ അനുവാദമില്ലാത്ത തന്റെ തന്നെ സ്വത്വത്തിനും വേണ്ടിയാണ്.
ഒരു വലിയ യുദ്ധഭൂമിയുടെ വിധിമുഖത്തുനിന്ന് ശിഖണ്ഡിനി സ്വന്തം അസ്തിത്വം ഘോഷിയ്ക്കുമ്പോൾ, മോചനം നേടുന്നത് അവരോരോരുത്തരുമാണ്. തിരു ത്തപ്പെടേണ്ടത്, എക്കാലത്തേയും, കരുത്തിൻ്റെ സൗന്ദര്യമായ ശിഖണ്ഡിനിയ്ക്ക് കാലംചാർത്തിക്കൊടുത്തിരിയ്ക്കുന്ന പേരുകളാണ്.
ORDER NOW !
Price : 425 Rs

Reviews
There are no reviews yet.