യാത്രകളെ വളരെ ഗൗരവമായി എടുക്കുന്ന വ്യക്തിയാണ് നന്ദിനി മേനോൻ. പോകാനുള്ള സ്ഥലത്തെക്കുറിച്ച് വിശദമായി പഠിച്ച് കൃത്യമായ ധാരണയോടെ യാത്ര ചെയ്യുന്ന ഒരു യാത്രികയെ ആണ് ഈ പുസ്തകത്തിലെ ഓരോ അദ്ധ്യായത്തിലും നമ്മൾ കാണുന്നത്. ആ ധാരണകളെ യാത്രയിലെ യഥാർത്ഥ അനുഭവ ങ്ങളുമായി ചേർത്തുവെയ്ക്കുമ്പോൾ ഓരോ സ്ഥലത്തിന്റെയും ക്യത്യമായ ചിത്രവും ചരിത്രവും വായനക്കാരന്റെ മുന്നിലവത രിപ്പിക്കാൻ എഴുത്തുകാരിക്ക് കഴിയുന്നു. അതോടൊപ്പം ലളിത വും സുതാര്യവുമായ ഭാഷയും ഋജുവായ ആഖ്യാനവും കൂടി യായപ്പോൾ വായന രസകരവും അനായാസവുമായി. പച്ച മണ മുള്ള വഴികൾ വായിച്ചു കഴിയുമ്പോൾ നന്ദിനി സഞ്ചരിച്ച സ്ഥല ങ്ങളിലേക്ക് പോകാൻ ഓരോ വായനക്കാരനും തോന്നും. ഈ പുസ്തകം യാത്രയിലവർക്ക് മികച്ചൊരു ഗൈഡാകും എന്ന കാര്യ ത്തിൽ ഒരു സംശയവുമില്ല.
ടി.ഡി.രാമകൃഷ്ണൻ
Reviews
There are no reviews yet.