Smruthipadhangal | സ്മൃതിപഥങ്ങൾ – Vadakkumbadu Narayanan | വടക്കുമ്പാട് നാരായണൻ
തികച്ചും വൈവിദ്ധ്യപൂർണങ്ങളായ ഇരുപത്തിരണ്ട് അനുസ്മരണപ്രബ ന്ധങ്ങളുടെ അപൂർവസമ്പുടമാണ് ശ്രീ. വടക്കുമ്പാട് നാരായണന്റെ ‘സ്മൃതിപഥങ്ങൾ‘ എന്ന വിശിഷ്ടഗ്രന്ഥം. എൻവി കൃഷ്ണവാരിയരുടെ വ്യക്തി ചിത്രങ്ങൾ, സൂതിചിത്രങ്ങൾ തുടങ്ങിയ ലേഖനസമാഹാരങ്ങളൊ, ഈ ജനുസ്സിൽ പെടുന്ന മറ്റു ചില ഗ്രന്ഥങ്ങളോ വിസ്മരിച്ചുകൊണ്ടല്ല “അപൂർ വസമ്പുടം‘ എന്ന് വിശേഷിപ്പിച്ചത്. മലയാളത്തിൽ ഈ കള്ളിയിൽ എടുത്തുവെക്കാവുന്ന ഗ്രന്ഥങ്ങൾ ഏറെ ഇല്ലല്ലോ എന്നോർത്താണ്.
ഗുരുവായൂർ ശ്രീകൃഷ്ണ കോളെജിൽ ജോലിചെയ്‌തിരുന്ന കാലത്തുതന്നെ വടക്കുമ്പാട് നാരായണൻ എന്ന വിദ്യാർത്ഥിയുടെ അകക്കാമ്പിലെ പള്ളിവാളിന്റെ വായ്‌ത്തലയുടെ ആകാശനീലമായ മൂർച്ച ഞാൻ വിരൽ ത്തുമ്പിലറിഞ്ഞിട്ടുണ്ട്, ദശാബ്ദങ്ങൾക്കു മുമ്പ്. ഇപ്പോൾ, വടക്കുമ്പാട്, തന്റെ ‘സ്മൃതിപഥങ്ങളി‘ൽ വായനക്കാരിലേക്ക് തിടമ്പെഴുന്നള്ളുമ്പോൾ, എനിക്ക് കുത്തുവിളക്കിലെ തിരിത്തുമ്പിലെ കൃതാർത്ഥത.
– കെ.വി. രാമകൃഷ്ണൻ
ORDER NOW !
Price : 225 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews
There are no reviews yet.