ഉമക്കുട്ടി നിഷ്കളങ്കയായ ഒരു ബാലികയാണ്. അവളുടെ ബാല്യത്ത ന് ഹരം പകരാൻ അവൾക്ക് അച്ഛനും അമ്മയും അമ്മാവനും ഏറെ പ്രിയപ്പെട്ട മുത്തശ്ശിയുമുണ്ട്. കളിക്കാൻ കൂട്ടുകാരും അറിയാൻ ഒരു പാട് കാര്യങ്ങളുമുണ്ട്. ഗ്രാമാന്തരീക്ഷത്തിൽ മുത്തശ്ശിക്കഥകൾ കേട്ടും കളിച്ചും സഹജീവികളുടെ ദുഃഖത്തിൽ പങ്കുകൊണ്ടുമാണ് അവൾ വളർന്നത്. ലോലമനസ്സിനുടമയായ ഉമക്കുട്ടി മറ്റുള്ളവരുടെ പ്രയാസ ങ്ങളും ദുഃഖങ്ങളും കാണുമ്പോൾ വേദനിക്കും. തന്റെ കൊച്ചു പ്രായ ത്തിൽ തന്നെ സമൂഹത്തിൽ കാണുന്ന അനീതിയെയും പ്രകൃതി വിരു ദ്ധമായ പ്രവർത്തനങ്ങളെയും അവൾ നെറ്റി ചുളിച്ചു കൊണ്ട് നോക്കി കാണും. അതെന്താണ് അങ്ങനെ? അത് ശരിയാണോ? എന്നിങ്ങനെ ഒരുപാടു കാര്യങ്ങൾ അവൾ ചിന്തിച്ചു കൊണ്ടിരിക്കും. ഏത് കാര്യ ങ്ങൾക്കും ഒപ്പം നിൽക്കുന്ന മുത്തശ്ശി പോലും ചിലപ്പോൾ അവളുടെ ചോദ്യങ്ങൾക്ക് മുന്നിൽ പകച്ച് പോകും. അങ്ങനെയൊക്കെയാണങ്കിലും ഒരു ഘട്ടത്തിൽ അവളുടെ സുഗമമായ ജീവിത പന്ഥാവിൽ വിധി ഏൽപ്പിക്കുന്ന ആഘാതം താങ്ങാനാകാതെ അവൾ തളർന്നു പോകുന്നു.
Reviews
There are no reviews yet.